ഹൂസ്റ്റണ്‍ : എട്ടു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം ഉണ്ടായത്. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വെയിലുള്ള ഹോട്ടലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെതത്തിയത്. മകന്‍ ബാത്ത്ടബില്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നാണു ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയത്.
വൈദ്യ പരിശോധനയില്‍ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്‌ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്ത നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് കയ്‍ല ഹോള്‍സണ്‍ ഡോര്‍ഫിനേയും (24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മാരകമായി പരുക്കേല്‍പ്പിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.