തിരുവല്ല : 12.41 കോടി അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷന്‍റെ മുഖഛായ മാറ്റുന്ന നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എംപി. കേന്ദ്രസർക്കാരിന്‍റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നിർമാണ പ്രവർത്തനങ്ങളിൽ തിരുവല്ല റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന്‍റെ നിർമാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്, ഫൂട്ട് ഓവർ ബ്രിജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി കൂട്ടൽ, സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഖമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം കൂട്ടൽ, ലാൻഡ് സ്കേപ്പിംഗ്, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സ്റ്റേഷന്റെ എല്ലാ ഭാഗത്തും പൂർണമായും വെളിച്ചം പകരുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, ഫർണിച്ചറുകൾ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ അറേഞ്ച്മെന്റ്സ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. 6 മാസങ്ങൾ കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033