ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭക്ത വഴിപാടായി 129 പവന്(1031) ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ സമര്‍പ്പിച്ചു. ചെന്നൈ സ്വദേശിനി പത്മയുടെയും കുടുംബത്തിന്റേതാണ് വഴിപാട്. ചോറ്റാനിക്കര ദേവിയ്ക്ക് 908 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയും 71 ഗ്രാമുള്ള സ്വണത്താമര പൂവും കീഴ്ക്കാവ് ഭഗവതിക്ക് 52 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയുമാണ് സമര്‍പ്പിച്ചത്. സ്വര്‍ണത്തിന് മാത്രം 76 ലക്ഷം രൂപയോളം വില വരും. ക്ഷേത്രത്തില്‍ ദേവിയുടെ ശ്രീകോവിലിന് ചുറ്റും വെള്ളി പൊതിഞ്ഞിരിക്കുന്നതും കീഴ്ക്കാവില്‍ വെള്ളി ഗോളക സമര്‍പ്പിച്ചിരിക്കുന്നതും പത്മയുടെയും കുടുംബത്തിന്റെയും വഴിപാടാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡ് മെംബര്‍ എം ബി മുരളീധരന് സ്വര്‍ണ ഉരുപ്പടികള്‍ ഏറ്റുവാങ്ങി. ചോറ്റാനിക്കര ദേവസ്വം അസി കമ്മീഷണര്‍ ബിജു ആര് പിള്ള, വേസ്വം മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്, ക്ഷേത്ര ഉപദേശക സമിതി പ്രിസിഡന്റ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1