Thursday, May 8, 2025 11:26 am

പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം – എൻ ജി ഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശമ്പള പരിഷ്കരണത്തിൻ്റെ അഞ്ച് വർഷ തത്വം പാലിച്ചു കൊണ്ട് 2024 ജൂലൈ ഒന്ന് പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ശമ്പള പരിഷ്കരണം നടപ്പിൽ വരേണ്ട തിയതി ആയിട്ടും കമ്മീഷനെ നിയമിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കൂടാതെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക, 20 ശതമാനം ഡി എ കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങി തടഞ്ഞ് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്. പുതുതായി ആനുകൂല്യങ്ങൾ ഒന്നു പോലും നൽകാതെയും നിലവിൽ ലഭിച്ചു കൊണ്ടിരുന്നവ പിടിച്ചെടുത്തും ഇടതുപക്ഷ സർക്കാർ വഞ്ചനയുടെ പുതിയ ചരിത്രം രചിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി അംഗം പി മോഹൻരാജ് പറഞ്ഞു.

എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ, എം വി തളസീരാധാ , സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി. പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി ജയകുമാർ, എസ് കെ സുനിൽ കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു സലിംകുമാർ, ഡി ഗീത , വിനോദ് മിത്രപുരം, അനിൽകുമാർ ജി,ജോസ് ഫിലിപ്പ്, എസ് പ്രേം, അബു കോശി, നൗഫൽ ഖാൻ,ദിലീപ് ഖാൻ,അനു കെ അനിൽ, ദർശൻ ഡി കുമാർ, സുനിൽ വി കൃഷ്ണൻ, ജിഷ്ണു ജെ,അൽ അമീൻ,ഷെബിൻ വി ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ലാഹോർ : പാകിസ്ഥാനെ നടുക്കി ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ...

കത്തികയറി വീണ്ടും സ്വർണ വില

0
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച് 9130...

തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ല എംജിഎം സ്‌കൂൾ

0
തിരുവല്ല : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ...

നവീകരണമില്ല ; ഏഴംകുളത്ത് മിക്ക റോഡുകളും ടാറിളകി നാശാവസ്ഥയില്‍

0
ഏഴംകുളം : വർഷങ്ങളായി നവീകരണമില്ലാത്തതിനാൽ ഏഴംകുളത്ത് മിക്ക റോഡുകളും...