പള്ളുരുത്തി : പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദേശി ഫിനോ (30) യെ പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കുമ്പളങ്ങിയിലെ ഒരു ഫാമിലെ ജോലിക്കാരിയായിരുന്ന കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ചു താമസം തുടങ്ങിയ ഇയാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്ഐ വൈ.ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. തമിഴ്നാട്ടില്‍ ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment