Saturday, July 5, 2025 5:56 pm

വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണി ; കുട്ടിയുടെ രക്ഷകർത്താവിന്റെ സ്ഥാനമുള്ള ബന്ധുവായ പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 13 വയസ്സുകാരി പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അറസ്റ്റിലായി. പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയും കുട്ടികളുമുള്ള പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവം പുറത്തായതോടെ പ്രതി ജോലിചെയ്യുന്ന പോലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മാരായമുട്ടം സ്വദേശിയും മറയൂർ സ്റ്റേഷനിലെ സിപിഒയുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പോലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയെ മാസങ്ങൾക്കു മുൻപ് തന്നെ പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം പെൺകുട്ടി രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ബന്ധുത്വം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.

കഴിഞ്ഞദിവസം പെൺകുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ വച്ച് വയറുവേദനയ്ക്ക് ആവശ്യമായ ചികിത്സകൾ നൽകിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയായതിനാൽ ആരോഗ്യപ്രവർത്തകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയോട് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയുമായിരുന്നു. തൻ്റെ ബന്ധുവായ ദിലീപ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി നൽകിയതിനെ തുടർന്ന് ദിലീപിനെതിരെ പോലീസ് കേസെടുത്തു. ഈ സമയം മറയൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു ദിലീപ്. പോലീസ് കേസെടുത്തതിന് തുടർന്ന് സംഘം മറയൂരിൽ എത്തി ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയായ പൊലീസുകാരനെതിരെ പോക്സോ കേസ് ചുമത്തിയതായി വെള്ളറട പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി...

കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരനാണെന്ന്...

പത്തനംതിട്ട മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും...

0
പത്തനംതിട്ട : മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ...

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ...