പത്തനംതിട്ട : വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം 13 കാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ 18 കാരൻ തണ്ണിത്തോട് പോലീസിന്റെ പിടിയിലായി. തണ്ണിത്തോട് തേക്കുതോട് മേലേ പറക്കുളം ഓലിക്കൽ വീട്ടിൽ സുനിലിന്റെ മകൻ അഖിലാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 10 മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. അമ്മൂമ്മയുടെ പരാതിയിൽ കാണാതായതിന് കേസെടുത്ത തണ്ണിത്തോട് പോലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിളികളുടെ വിശദവിവരം ലഭിക്കുന്നതിന് ജില്ലാ പോലീസ് സൈബർസെല്ലിന്റെ സഹായം തേടി. തുടർന്നാണ് പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ പ്ലസ് 2 വിന് പഠിക്കുന്ന അഖിലിനൊപ്പമുണ്ടെന്ന് അറിഞ്ഞത്.
വൈകിട്ട് തിരിച്ചുപോകാമെന്ന് വാക്കുകൊടുത്തശേഷം സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഇയാൾ പെൺകുട്ടിയെ അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തുന്നതുവരെ പെൺകുട്ടിയുടെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ആറുമാസമായി ഇരുവരും അടുപ്പത്തിലാണെന്നും എല്ലാദിവസവും വിളിക്കാറുണ്ടെന്നും പെൺകുട്ടി പോലീസിന് വീട്ടിൽ വെച്ച് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിലെത്തിയ ഉടനെ മുറിക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
ആദ്യം തിരോധനത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ബലാൽസംഗം, പോക്സോ എന്നീ വകുപ്പുകൾ ചേർത്ത് അന്വേഷണം തുടരുകയായിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന നടത്തുകയും കോടതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഇയാളുടെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ സന്ധ്യക്ക് അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ രാകേഷ്, എ എസ് ഐമാരായ ദിലീപ്ഖാൻ, സണ്ണി എസ് സി പി ഓമാരായ അഷ്‌റഫ്, ലിജോ, ഷബീർ, സി പി ഓ ചിഞ്ചു ബോസ്സ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.