Sunday, April 13, 2025 6:09 pm

130-ാം മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2024 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടത്തപ്പെടും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം സംഘടിപ്പിക്കുന്നതിന് സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കൂടിയ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി.

സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ ജനറല്‍ കണ്‍വീനറായി സംഘം ഭാരവാഹികളായ പ്രൊഫ.എബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ.ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ.എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് (പ്രസ് & മീഡിയ), റവ.ഡോ.തോമസ് കുര്യന്‍ അഞ്ചേരി, റവ.റൊണാള്‍ഡ് രാജു (പാട്ടു പുസ്തകം), റവ.ജിജി വര്‍ഗീസ്, ഡോ.എബി തോമസ് വാരിക്കാട് (പന്തല്‍ & പാലം നിര്‍മ്മാണം), പി.പി.അച്ചന്‍കുഞ്ഞ്, സുവി.മാത്യു ജോണ്‍ എം. (പന്തല്‍ ഓലമേയല്‍), റവ.റ്റി.ബാബു, ജോസ് പി. വയയ്ക്കല്‍ (ലൈറ്റ് & സൗണ്ട്), തോമസ് കോശി, സാം ജേക്കബ് (കേറ്ററിംഗ്), റവ.ബിജു സാം, റവ. സുനില്‍ ജോയ് (ക്രമപരിപാലനം), റവ.ഈപ്പന്‍ എബ്രഹാം, തോമസ് ജോര്‍ജ്ജ് (റിസപ്ഷന്‍), പി.പി. അച്ചന്‍കുഞ്ഞ്, സുവി.മാത്യു ജോണ്‍ എം. (സീറ്റിംഗ് അറേഞ്ച്‌മെന്റ്), റ്റിജു എം. ജോര്‍ജ്ജ്, ജോസ് പി.വയക്കല്‍ (സ്റ്റാള്‍ ക്രമീകരണം), റവ.ജോണ്‍ നോക്‌സ് എം. ജെ., റവ.അലക്‌സ് എ. (പ്രയര്‍ & പ്രിപ്പറേഷന്‍), ജോര്‍ജ് കെ.നൈനാന്‍, അനി.കോശി.ചാക്കോ (തല്‍സമയ സംപ്രേഷണം), ഗീത മാത്യു. ലാലമ്മ മാത്യു (പരിസ്ഥിതി), ഡോ.എബി തോമസ് വാരിക്കാട്, റവ.ജിജി വര്‍ഗീസ് (ഫിനാന്‍സ്), റവ.അലക്‌സ് എ. (യുവവേദി), റവ.സുനില്‍ എ. ജോണ്‍ (വര്‍ക്കേഴ്‌സ്‌ ഷെഡ്), റവ.ബിജു സാം (മന്ദിരങ്ങള്‍), റവ.ഡോ.കെ.സി.വര്‍ഗ്ഗീസ്, റവ.സുനില്‍ എ. ജോണ്‍ (സമര്‍പ്പണ ശുശ്രൂഷ), റവ.പി.സി. ജെയിംസ് (പേഴ്‌സണല്‍ ഇവാഞ്ചലിസം), റവ.ഉമ്മന്‍ കെ. ജേക്കബ് (സി.ഡി.പ്രൊഡക്ഷന്‍), റവ.റ്റി.ബാബു, റവ. റൊണാള്‍ഡ് രാജു (റീജിയണല്‍ മീറ്റിംഗ്) എന്നിവര്‍ സബ്ബ് കമ്മറ്റി കണ്‍വീനര്‍മാരായി പ്രവര്‍ത്തനം ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട ; മൂന്ന് പേർ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു...

കൈക്കൂലി വാങ്ങിയ കേസിൽ വനിതാ പോലീസ് ഇൻസ്പെക്ടര്‍ വിജിലൻസിന്‍റെ പിടിയിൽ

0
തെങ്കാശി: കൈക്കൂലി വാങ്ങിയ കേസിൽ വനിതാ പോലീസ് ഇൻസ്പെക്ടര്‍ വിജിലൻസിന്‍റെ പിടിയിൽ....

കാരുണ്യ ചികിത്സ പദ്ധതി കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകും : വീണ ജോർജ്

0
പത്തനംതിട്ട: കെ എം മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതി ആയിരങ്ങൾക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

0
കോയമ്പത്തൂര്‍: പോക്‌സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച്...