പാലക്കാട്: മഴകനത്തതോടെ 19 ദിവസംകൊണ്ട് സംസ്ഥാനത്തുണ്ടായത് 78.92 കോടി രൂപയുടെ കൃഷിനാശം. 14,273 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. ജൂലായ് ഒന്നുമുതൽ 19 വരെയുള്ള കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കാണിത്. 31,635 കർഷകരെ ദുരിതം നേരിട്ടു ബാധിച്ചു. നെൽക്കൃഷിക്കും ഓണവിപണി ലക്ഷ്യമിട്ടിറക്കിയ പച്ചക്കറിക്കും വലിയതോതിൽ നാശമുണ്ടായി. 437.31 ഹെക്ടറിൽ നെൽക്കൃഷിയും 111 ഹെക്ടറിൽ നടീലിനായി തയ്യാറാക്കിയ ഞാറ്റടിയും നശിച്ചു. 1850 കർഷകരെ ബാധിച്ചു. 822 ലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമുണ്ടായി.പാവലും പടവലവും ഉൾപ്പെടെ 1464 ഹെക്ടറിലുള്ള പന്തൽകൃഷി നശിച്ചിട്ടുണ്ട്. 1119 കർഷകരുടെ കൃഷിക്കാണ് നാശം. തക്കാളിയും വെണ്ടയും വഴുതിനയും ഉൾപ്പെടെ 139 ഹെക്ടർ പച്ചക്കറി കൃഷിയും മഴയെടുത്തു. 1286 കർഷകർക്കാണ് നഷ്ടമുണ്ടായത്. 713 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.