Wednesday, July 2, 2025 10:02 am

വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ ഉത്തരവ് ; സുല്‍ത്താന്‍ ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഈ മാസം 14 ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണ്‍ ആക്കി മാറ്റാനുള്ള സുപ്രിംകോടതി നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബത്തേരി നഗരസഭ പരിധിയിലാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി മുനിസിപ്പല്‍ ലീഗ് കമ്മറ്റി സെക്രട്ടറി കണ്ണിയന്‍ അഹമ്മദ് കുട്ടി പറഞ്ഞു.

സുപ്രിംകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ മലയോര പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ആറ് പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലുമാണ് ഹര്‍ത്താല്‍ നടക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുതല്‍ പ്രതിഷേധത്തിന്റെ പാതയിലുള്ള പത്തനംതിട്ടയിലെ മലയോര ജനതയെ പ്രകോപിപ്പിക്കുന്നതായിരുന്നു സംരക്ഷിത വനാതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവ്. ഈ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്ന് ഹര്‍ത്താല്‍. ഹര്‍ത്താന്‍ അനുകൂലികള്‍ തുറന്നിരുന്ന കടകളും, ബാങ്കുകളും അടപ്പിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന

0
മലപ്പുറം : മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ...

ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് അടൂർ നഗരത്തിലെ കടകളില്‍...

0
പത്തനംതിട്ട : ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന...

പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നിയമനം : സുപ്രീംകോടതി സംവരണ നയം പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നേരിട്ടുളള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീംകോടതി...

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

0
കോഴിക്കോട് : കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...