കൊല്ലം : ഏരൂരില്‍ പതിനാല് വയസുകാരന്‍ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
കുട്ടിയുടെ അമ്മ നല്‍കിയ ഹർജി ഹൈക്കോടതി ജസ്റ്റിസ് വിജി അരുണിന്‍റെ ബഞ്ചാണ് പരിഗണിച്ചത്. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട ഹർജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കുളളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഡ്വ. ഷെമീം അഹമ്മദാണ് സൗജന്യമായി വക്കാലത്ത് ഏറ്റെടുത്തത്. അതേസമയം സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ച സമയമാണ് ഇതിനും അനുവദിച്ച് നല്‍കിയിരിക്കുന്നത്. കുടുംബത്തിന് വേണ്ടി പൊതു പ്രവര്‍ത്തകന്‍ വിപിന്‍ കൃഷ്ണനാണ് ദില്ലിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.