പത്തനംതിട്ട : പതിനഞ്ചുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ നെല്ലിമൂട് പ്ലാവിളയില്‍ ബിജുവിന്റെ മകള്‍ അരുന്ധതിയെയാണ് മാതാവ് സന്ധ്യയുടെ വീടായ വെട്ടിപ്പുറം അഞ്ചക്കാല പാറയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെ മാതാവിന്റെ കൂടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി വന്നിരുന്നു. തിരികെ വീട്ടിലെത്തി വൈകിട്ട് 5.30 നാണ് സംഭവം. മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ട് അറുത്ത് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചു കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. കടമ്പനാട് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും പഠിപ്പിക്കുന്നതൊന്നും മനസ്സിലാകുന്നില്ലന്നും ഇതിന്റെ വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പത്തനംതിട്ട പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.