പുനലൂര്‍ : ആര്യങ്കാവ് പഞ്ചായത്തിലെ 150 ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ രാജിവെച്ചു. ഇവര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയുടെ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റും ബിഎംഎസ് മേഖലാ പ്രസിഡന്റുമായിരുന്ന ഉത്തമന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് 150 യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മില്‍ എത്തിയത്. കഴുതുരുട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്‍ മാലയിട്ട് ഇവരെ സ്വീകരിച്ചു.
ബിജെപിയുടെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായും, സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളിലെ നന്മകള്‍ തിരിച്ചറിഞ്ഞുമാണ് സിപിഐ എമ്മിലേക്ക് എത്തിയതെന്ന് ഇവര്‍ പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകരായ പ്രണവ്, വിജേഷ്, ശരണ്‍, സുരേന്ദ്രന്‍, ബാലകൃഷ്ണന്‍, ഷെഫീക്ക്, ജിത്തു, അഭിജിത്ത്, മനോജ്, രാജേഷ് വിനോദ് തുടങ്ങിയവരാണ് സിപിഐ എമ്മിനൊപ്പം ചേര്‍ന്നത്. സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ആര്‍ പ്രദീപ്, വി എസ് മണി, ലോക്കല്‍ സെക്രട്ടറിമാരായ ബിനു മാത്യൂ, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.