Saturday, July 5, 2025 11:02 am

സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍ ; റെക്കോര്‍ഡിട്ട് യുപിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യയിലെ യുപിഐ പേമെന്റുകള്‍. 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകളാണ് യുപിഐയിലൂടെ സെപ്റ്റംബര്‍ മാസം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനത്തിന്റെ വളര്‍ച്ച. സെപ്റ്റംബറില്‍ ശരാശരി പ്രതിദിന ഇടപാട് 68,800 കോടിയാണ്. ആഗസ്റ്റില്‍ ഇത് 66,475 കോടിയായിരുന്നു. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ.) കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇടപാട് മൂല്യത്തിന്റെ കാര്യത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20.64 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് സെപ്റ്റംബര്‍ മാസം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 37 ശതമാനത്തിന്റെ വളര്‍ച്ച. യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടി കടക്കുന്ന തുടര്‍ച്ചായ അഞ്ചാം മാസമാണിതെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ 43 കോടി ഇടപാടുകള്‍ ഐഎംപിഎസ് സംവിധാനം വഴിയും നടന്നിട്ടുണ്ട്. ആഗസ്റ്റില്‍ ഇത് 45.3 കോടിയായിരുന്നു. മൂല്യത്തിന്റെ കാര്യത്തില്‍ യുപിഐയെക്കാള്‍ പിന്നിലാണ് ഐഎംപിഎസ്. 5.65 ലക്ഷംകോടി രൂപയുടെ ഇടപാടുകളാണ് സെപ്റ്റംബറില്‍ ഐഎംപിഎസ് വഴി നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ...

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....