Saturday, May 10, 2025 5:30 am

പ്രണയാഭ്യാർത്ഥന നിരസിച്ചു ; 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രണയാഭ്യാർത്ഥന നിരസിച്ചതിന് 16കാരിയെ കുത്തിക്കൊന്ന് 22കാരൻ ജീവനൊടുക്കി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പ്ലസ് വണിൽ പഠിക്കുന്ന കുട്ടി പരീക്ഷ അവസാനിച്ചതിനു ശേഷം തന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ 22കാരൻ പ്രണയം പറയുകയും കുട്ടി നിരസിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ യുവാവ് 14 തവണ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതി കേശവൻ പിന്നീട് റെയിൽവേ പാളത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഏറെക്കാലമായി പ്രതി കുട്ടിയെ പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ വർഷം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്. കുട്ടിയെ കുത്തിയതിനു ശേഷം കത്തി സ്ഥലത്തുതന്നെ ഇട്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിനിലത്തുകിടക്കുന്നതും രക്തമൊഴുകുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. രാത്രി റെയിൽവേ പാളത്തിൽ മൃതദേഹം കിടക്കുന്നതായി അറിയിപ്പ് കിട്ടിയ പോലീസ് സ്ഥലത്തെത്തി. മരണപ്പെട്ടത് കേശവനാണെന്ന് ഇയാളുടെ പിതാവ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യോമപാത പൂർണമായി അടച്ച് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സം​ഘർഷം തുടരുന്നതിനിടെ വ്യോമപാത...

പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച് പാകിസ്ഥാൻ

0
ദില്ലി : പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച്...

ഐപിഎല്‍ ടീമം​ഗങ്ങളെ സുരക്ഷിതമായി ദില്ലിയിലെത്തിച്ചു

0
ദില്ലി : അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ ടീമം​ഗങ്ങളെ സുരക്ഷിതമായി...

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...