Monday, April 21, 2025 4:20 am

പുതിയ പൾസർ N160 ബൈക്ക് വരുന്നത് അടിമുടി ഡിജിറ്റലായി ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

സമീപ ഭാവിയിൽ ഒരു പുതിയ ബൈക്ക് വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. 2024-ൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ബജാജിന്‍റെ വരാനിരിക്കുന്ന പുതുക്കിയ ബജാജ് പൾസർ N160 യും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബൈക്കിന്‍റെ യൂണിറ്റുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡീലർഷിപ്പുകളിൽ എത്തിയതായും വില വിവരങ്ങൾ ചോർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ബൈക്കിന്‍റെ ഏകദേശ എക്സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകൾ. ഈ ബൈക്കിൽ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്‍റേ്ക്ലസ്റ്റർ സജ്ജീകരിച്ചിരിക്കുന്നു. മുമ്പത്തെ എല്ലാ പൾസർ N റേഞ്ച് മോട്ടോർസൈക്കിളുകളും (N150, N160, N250) സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററുമായി ലഭ്യമാണ്. ഇവയിൽ ഉപഭോക്താക്കൾക്ക് വലിയ അനലോഗ് ടാക്കോമീറ്റർ, ടെൽ-ടെയിൽ ലൈറ്റുകൾ, എൽസിഡി സ്ക്രീൻ എന്നിവ ലഭിച്ചു. വരാനിരിക്കുന്ന ബജാജ് പൾസർ N160 ന് പൂർണ്ണമായും ഡിജിറ്റൽ എൽസിഡി യൂണിറ്റായ ഒരു പുതിയ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ ലഭിക്കുന്നു. ഇതുകൂടാതെ ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കും.

ബൈക്കിൽ ഡ്യുവൽ-ചാനൽ എബിഎസും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിളാണ് ബജാജിന്‍റെ വരാനിരിക്കുന്ന ബൈക്ക്. എന്നിരുന്നാലും ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ ബൈക്കിൽ ഒരു മാറ്റവുമില്ല. പൾസർ NS160-ൽ ഉപഭോക്താക്കൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഐബ്രോ LED DRL, ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട് (ടൈപ്പ്-എ), സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവ ലഭിക്കും. അതേ സമയം, ഉപഭോക്താക്കൾക്ക് 164.82 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ബൈക്കിൽ ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...