Friday, July 4, 2025 10:56 am

16-ാംമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ 16 മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 16-ാംമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ 16 മുതൽ 20വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 16ന് രാവിലെ 9ന് കൺവെൻഷൻ നഗറിൽ പ്രബോധതീർത്ഥ സ്വാമി ഭദ്രദീപപ്രതിഷ്ഠ നടത്തും. തുടർന്ന് 9.30ന് യോഗം ഇൻസ്പെക്ട്‌ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ധർമ്മപതാക ഉയർത്തും. 10ന് കൺവെൻഷന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. ആന്റോ ആന്റണി എം.പി വിശിഷ്‌ടാതിഥിയാകും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ എന്നിവർ പ്രസംഗിക്കും.

യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ കൃതജ്ഞതയും പറയും. 1.30ന് ഡോ.പ്രമീളാദേവി പ്രഭാഷണം നടത്തും. 17ന് രാവിലെ 10ന് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യും. സ്വാമി ശിവബോധാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. ബിബിൻഷാൻ,അജയകുമാർ വലിയുഴത്തിൽ, സൗമ്യ അനിരുദ്ധൻ എന്നിവർ പ്രഭാഷണം നടത്തും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിശിഷ്‌ടാതിഥിയാകും. വൈകിട്ട് കലാപരിപാടികൾ. 18ന് രാവിലെ 10ന് യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് കൺവെൻഷൻ മൂന്നാംദിനം ഉദ്ഘാടനം ചെയ്യും. ഡോ.എം.എ.സിദ്ധിഖ്, നിമിഷ ജബിലാഷ്, വി.കെ.സുരേഷ് ബാബു എന്നിവർ പ്രഭാഷണം നടത്തും. പ്രമോദ് നാരായണൻ എം.എൽ.എ വിശിഷ്‌ടാതിഥിയാകും. വൈകിട്ട് കലാപരിപാടികൾ.
19ന് രാവിലെ 10ന് പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് കൺവെൻഷൻ നാലാംദിനം ഉദ്ഘാടനം ചെയ്യും. യോഗംകൗൺസിലർ പി.റ്റി.മന്മഥൻ, മാതാ നിത്യചിൻമയി എന്നിവർ പ്രഭാഷണംനടത്തും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ വിശിഷ്‌ടാഥിതിയാകും.

1.30ന് ആചാര്യൻ കെ.എൻ.ബാലാജിയുടെ നേതൃത്വത്തിൽ മാതൃവന്ദനവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും. 20ന് രാവിലെ 10ന് ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് കൺവെൻഷൻ അഞ്ചാംദിനം ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ്കുമാർ, ചങ്ങനാശ്ശേരി യൂണിയൻസെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് സമാപനസമ്മേളനം ദേവസ്വംമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മാത്യു റ്റി.തോമസ് എം.എൽ.എ വിശിഷ്‌ടാതിഥിയാകും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശംനൽകും.വൈകിട്ട് കലാപരിപാടിയും കുട്ടനാട് യൂണിയനിലെ കലാകേന്ദ്രം അവതരിപ്പിക്കുന്ന കളിയരങ്ങും ഉണ്ടായിരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജി വെക്കും ; നിര്‍ണ്ണായക തീരുമാനം ഇന്ന്

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം...