നേമം : പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. 17 ദിവസം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. വെള്ളനാട് മുണ്ടേല പ്രവീണ്‍ ഭവനില്‍ മുഹമ്മദ് റിയാസ് - പ്രിയങ്ക ദമ്പതികളുടെ മകള്‍ റംസിയയാണ് മരിച്ചത്. മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ് പാല്‍ കുടുങ്ങിയത്. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കു പറഞ്ഞു വിടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. നരുവാമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.
പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
RECENT NEWS
Advertisment