ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ 17-ാമത് കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി മാസം 13 മുതല്‍ 17 വരെ ബഥേല്‍ അരമനയില്‍ വെച്ച് നടത്തപ്പെടുന്നു. “എല്ലായ്പ്പോഴും നമ്മെ നടത്തുന്ന ദൈവം” (യെശ. 58:11) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. 13-ാം തീയതി ചൊവ്വാഴ്ച നടത്തപ്പെടുന്ന വൈദീക ധ്യാനയോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ആമുഖ സന്ദേശം നല്‍കും. തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് ധ്യാനം നയിക്കും. 14-ാം തീയതി ബുധനാഴ്ച വൈകിട്ട് 5.30ന് ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് അരമനപ്പള്ളിയില്‍ സന്ധ്യാ നമസ്കാരത്തിനു ശേഷം മാര്‍ പീലക്സിനോസ് നഗറിലേക്ക് സുവിശേഷ പ്രേഷിത റാലി നടക്കും.
തുടര്‍ന്ന് മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുറിയാക്കോസ് മാര്‍ ക്ലീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വര്‍ഗീസ് പുന്നൂസ് പ്രബോധന ശുശ്രൂഷ നിര്‍വ്വഹിക്കും. 15-ാം തീയതി ‘സ്നേഹക്കൂട് എന്ന പരിപാടിക്ക് പത്തനംതിട്ട പ്രകാശധാര പ്രിന്‍സിപ്പാള്‍ സിജി തോമസ് നേതൃത്വം നല്‍കും. വൈകിട്ട് പ്രബോധന ശുശ്രൂഷ അനില എല്‍സ തോമസ് നിര്‍വ്വഹിക്കും. 16-ാം തീയതി വെള്ളിയാഴ്ച രാവിലെ കുടുംബധ്യാനം. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് നിര്‍വ്വഹിക്കും.
വൈകിട്ട് പ്രബോധന ശുശ്രൂഷ ഫാ. വർഗ്ഗീസ് പി. ഇടിച്ചാണ്ടിയും(ബാംഗ്ലൂർ), സമാപന സന്ദേശം ഡോ.മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്തയും നിർവഹിക്കും. 17-ാം തീയതി ശനിയാഴ്ച ഭദ്രാസന വിദ്യാർത്ഥി സംഗമം രാവില 10 മണിക്ക് ഉദ്ഘാടനം ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ, മോട്ടിവേഷൻ ക്ലാസ് ഫാ.സജി മെക്കാട്ട് & ടീം. 3 മണിക്ക് ഗ്രേസ് ലാൽ, ഫാമിലി കൗൺസിലർ സ്ത്രീ പുരുഷ സംഗമത്തിൽ മുഖ്യാതിയിമായിരിക്കും. പത്രസമ്മേളനത്തില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി, ഭദ്രാസന സെക്രട്ടറി പി.കെ. കോശി, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, കണ്‍വീനര്‍ ബാബു അലക്സാണ്ടര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. തോമസ് വര്‍ഗീസ് കടവില്‍, പി. ആര്‍. ഒ. ശ്രീ. ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.