മലപ്പുറം: തിരൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂർ എസ്.ഐ ഉൾപ്പെടെ 18 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. കഴിഞ്ഞ തിങ്കളാഴ്ച മണൽകടത്തിനും വഞ്ചനാ കേസിലും അറസ്റ്റിലായവർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും ജാമ്യത്തിലിറങ്ങി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികൾക്ക് കോവിഡ്
RECENT NEWS
Advertisment