ദുബായ് : ആഗോള വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന ദുബായ് എയർ ഷോയ്ക്ക് ഇന്നു തുടക്കം. വികസനത്തിന്റെ പുത്തൻ ചക്രവാളത്തിലേക്ക് കുതിക്കുന്ന വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ പകരുന്ന എയർ ഷോയിൽ കോടികളുടെ ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന പ്രദർശനത്തിൽ 95 രാജ്യങ്ങളിൽ നിന്നുള്ള 1,400 പ്രദർശകരും അണിനിരക്കും. കുറഞ്ഞത് 300 മുതൽ 400 വരെ വിമാനങ്ങൾക്ക് ഓർഡർ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മുൻ വർഷത്തെ 7400 കോടി ഡോളറിന്റെ ഇടപാട് മറികടക്കുമെന്നും സൂചിപ്പിച്ചു.
ആഗോള വ്യോമയാന മേഖലയുടെ വളർച്ചയും വികാസവും ദുബായിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും ഏറ്റവും പ്രധാനപ്പെട്ട ആഗോള നിക്ഷേപ അവസരങ്ങളുടെ ഒത്തുചേരൽ സ്ഥലമായി യുഎഇ നിലനിൽക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വ്യോമഗതാഗതം, പ്രതിരോധം, ബഹിരാകാശം എന്നിവയിൽ ലോകത്തിലെ പ്രധാന പ്രദർശനങ്ങളിൽ ഒന്നാണ് ദുബായ് എയർ ഷോ. ഈമേഖലകളുടെ ഭാവി നിർണയിക്കുന്ന മേളയിൽ ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. 1986ലാണ് ആദ്യ എയർ ഷോ നടത്തിയത്. ‘ദ് ഫ്യൂച്ചർ ഓഫ് ദി എയ്‌റോസ്‌പേസ് ഇൻഡസ്ട്രി’ എന്ന പ്രമേയത്തിൽ 17 വരെ നീളുന്ന പ്രദർശനത്തിൽ നവീന സൗകര്യമുള്ള പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് പ്രദർശിപ്പിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033