മഞ്ഞിനിക്കര: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാരതത്തിലെ സിംഹാസനപള്ളികളുടേയും സ്ഥാപനങ്ങളുടേയും മെത്രാപ്പോലീത്തയായിരുന്ന മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് മെത്രാപ്പോലീത്തായുടെ 19 -മത് ഓർമ്മപ്പെരുന്നാൾ ജൂൺ 17 ശനിയാഴ്ച അദ്ദേഹം കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറാ കത്തീഡ്രലിൽ ആചരിക്കും.
മഞ്ഞിനിക്കര ദയറാ തലവനായിരുന്ന കാലഘട്ടത്തിൽ ബെന്യാമിൻ തിരുമേനി മദ്ധ്യതിരുവിതാംകൂറിലെ പ്രത്യേകിച്ച് പത്തനംതിട്ടയിലെ പൊതു സാമൂഹ്യ-സാസ്കാരിക-മത ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു. 1949 ജൂൺ 24 ന് കുന്നംകുളത്ത് പനയ്ക്കൽ തറവാട്ടിൽ ഭൂജാതനായി. തൃശ്ശൂർ സെന്റ് തോമസ് കോളജിലെ ബിരുദപഠനശേഷം വൈദീക വിദ്യാർത്ഥിയായി.
ലബാനോനിലെ സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കുകയും അവിടെ വൈസ് പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുകയും ചെയ്തു. 1974 ൽ അന്ത്യോഖ്യാ പ്രതിനിധി അപ്രേം ആബുദി റമ്പാച്ചന്റെ സെക്രട്ടറിയായി മഞ്ഞിനിക്കരയിൽ പ്രവർത്തിച്ചു. 1984 ൽ മോറാൻ മാർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തായായി ഉയർത്തി. സഖാ പ്രഥമൻ ബാവയുടെ ഒന്നാം പാത്രിയർക്കാ സെക്രട്ടറിയായും മലങ്കര കാര്യ കാര്യദർശിയായും ദീർഘകാലം പ്രവർത്തിച്ചു.
മഞ്ഞിനിക്കര ദയറാധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായുമായിരിക്കെ 2004 ജൂൺ 17 ന് കാലം ചെയ്ത് മഞ്ഞിനിക്കരയിൽ കബറടക്കി. 17 ന് ശനിയാഴ്ച രാവിലെ 7ന് പ്രഭാത പ്രാർത്ഥന, മെത്രാപ്പോലീത്താമാരുടെ കിർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, അനുസ്മരണം, കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് ഇവയോടെ സമാപിക്കും. ദയറാധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.