Wednesday, May 14, 2025 2:17 pm

വീട്ടുമുറ്റത്തുനിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടുമുറ്റത്തുനിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനില്‍ അജയന്റെ മകന്‍ അഖില്‍ എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ എസ് (22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പില്‍ ശശിയുടെ മകന്‍ ശരത് (22) എന്നിവരാണ് പിടിയിലായത്. 26 ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സുനിലിന്റെ പരാതിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
ഈ മാസം 22 രാത്രി 10.30 നും പിറ്റേന്ന് രാവിലെ 7 മണിക്കുമിടയില്‍ വെണ്ണിക്കുളം കാരുവള്ളില്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍ ബി നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷ്ടിച്ച് കടത്തിയത്. രാത്രികാല പട്രോളിങ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ പ്രതികളെ വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ ഇരുവരെയും പുന്നപ്രയില്‍ വച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട് അവിടുത്തെ പോലീസ് സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന്, കോയിപ്രം പോലീസ് അവിടെയെത്തി വാഹനം പരിശോധിച്ചപ്പോള്‍ മോഷ്ടിക്കപ്പെട്ട മോട്ടോര്‍ സൈക്കിള്‍ തന്നെയാണെന്ന് വ്യക്തമായത് വാഹനം തിരിച്ചറിയാതിരിക്കാന്‍ ഒരക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കമാക്കിയിരുന്നുപ്രതികള്‍.

എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാക്കള്‍ ഉടനടി കുടുങ്ങിയത്. ഇരുവരെയും സ്റ്റേഷനിലെത്തിച്ച് വാഹനഉടമയെ വിളിച്ചു വരുത്തി വാഹനം തിരിച്ചറിയുകയും ചെയ്തു.മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു. 22 ന് ഇരുവരും സുഹൃത്തിന്റെ ബൈക്കില്‍ കോട്ടയത്തുപോയശേഷം തിരികെ, രണ്ടാം പ്രതിയുടെ നീറേറ്റ്പുറത്തെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ സുനിലിന്റെ വെണ്ണിക്കുളത്തെ വീട്ടുമുറ്റത്ത് ഇന്‍ഡിക്കേറ്റര്‍ കത്തിയിരുന്ന ബൈക്ക് കാണുകയും, അവിടെയെത്തി പരിശോധിച്ചപ്പോള്‍ താക്കോല്‍ വാഹനത്തില്‍ തന്നെ കണ്ടതിനെതുടര്‍ന്ന് കടത്തികൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസിന് മൊഴിനല്‍കി. മുറ്റത്തുനിന്നും തള്ളി റോഡില്‍ കൊണ്ടുവന്നിട്ട്, ഒന്നാം പ്രതി ഓടിച്ചുപോകുകയും, രണ്ടാം പ്രതി ഇരുവരും വന്ന മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു സ്ഥലം വിടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ ആലപ്പുഴ പടിഞ്ഞാറേ കടപ്പുറത്തുബോട്ട് യാര്‍ഡില്‍ താമസിക്കുന്ന ഒന്നാം പ്രതി അനില്‍കുമാര്‍ എറണാകുളം തടിയാറ്റുപാറ പോലീസ് സ്റ്റേഷനില്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ് ഐ ഉണ്ണികൃഷ്ണനെക്കൂടാതെ എസ് സി പി ഓ ഗിരീഷ് ബാബു, സി പി ഓമാരായ ഷെബി, പരശുറാം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ൽ ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്കമുള്ള കാ​ട്ടാ​നയുടെ ജഡം കണ്ടെത്തി

0
കാ​ല​ടി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റി​ൽ...

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് പിടികൂടി

0
കോഴിക്കോട്: 40 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകളെ കരിപ്പൂർ...

കോഴിക്കോട് കൊയിലാണ്ടിയില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടിയിൽ മരംവീണ് ഒരാൾ മരിച്ചു. കുറുവങ്ങാട് വട്ടം കണ്ടി വീട്ടിൽ...

മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം...