ആലപ്പുഴ: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിന് ശ്രമം. ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അവഹേളിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്ത അന്യസംസ്ഥാന ജിഹാദി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പുസ്തകങ്ങളും ലഘുലേഖകളമായി ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തു നിന്നും രണ്ട് പേരെ പിടികൂടി.
ബുധനാഴ്ച രാവിലെ ക്ഷേത്ത്രതിന്റെ പരിസരത്തും ബസുകളിലും രണ്ട് ഇതരസംസ്ഥാനക്കാര്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ജയപാല്‍, ജയപാല്‍ യാദവ് എന്നിങ്ങനെ പരിചയപ്പെടുത്തിയ ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇരുവരും മുസ്ലീങ്ങളാണെന്ന് വ്യക്തമായി.
300 ലധികം പേജുകളുള്ള ജ്ഞാന ഗംഗ എന്ന പേരിലുള്ള പുസ്തകം 10 രൂപയ്‌ക്കാണ് ഇവര്‍ ആളുകള്‍ക്ക് നല്‍കുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഓം, കുരിശ്, എന്നിവയും ഇസ്ലാമിക ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പമാണ് ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന ‘നിങ്ങള്‍ക്കറിയാമോ’ എന്ന ചോദ്യവുമായുള്ള ലഘുലേഖ ഇവര്‍ നല്‍കുന്നത്. സുന്ദര്‍ദാസ് എന്നയാളാണ് പുസ്തകങ്ങള്‍ നല്‍കിയതെന്നും തങ്ങള്‍ക്കും സുന്ദര്‍ദാസ് എന്നയാക്കും മലയാളം അറിയില്ലെന്നും ഇവര്‍ പറയുന്നു.
പുസ്തകങ്ങള്‍ വില്‍ക്കുന്നതിന് താന്‍ ശമ്പളം പോലും വാങ്ങുന്നില്ലെന്നും ഏകദൈവമായ അള്ളാഹുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഒരാള്‍ വ്യക്തമാക്കി. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദികളാണ് ഇതിന് പിന്നില്‍ എന്നാണ് സൂചന. ചോദ്യം ചെയ്യുമ്പോള്‍ ഒരേ കാര്യങ്ങള്‍ ഇരുവരും ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഇവരില്‍ നിന്നും പുസ്തകങ്ങളും ലഘുലേഖകളും വാങ്ങി തീയിട്ട് നശിപ്പിച്ചു.