അടിമാലി : ഇടിമിന്നലേറ്റ് അടിമാലിയില്‍ ദമ്പതികള്‍ മരിച്ചു. കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൂരക്കെട്ടന്‍കുടിയില്‍ സുബ്രഹ്മണ്യനും ഭാര്യ സുമതിയും ആണ് മരിച്ചത്. പരിക്കേറ്റത് അടിമാലി പഞ്ചായത്ത് മുന്‍ അംഗം ബാബു ഉലകനും ഭാര്യക്കും ആണ്.
കേരളത്തില്‍ മെയ് 7 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.