യെമന്‍ : യെമന്‍ തീരത്ത് വെച്ച് ഹൂതി വിമതര്‍ റാഞ്ചിയ യുഎഇയുടെ കപ്പലില്‍ കായംകുളം സ്വദേശിയടക്കം രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. റവാബി എന്ന ചരക്ക് കപ്പലാണ് ഹൂതി വിമതര്‍ റാഞ്ചിയത്. ഏവൂര്‍ ചേപ്പാട് സ്വദേശിയായ രഘുവിന്റെ മകന്‍ അഖില്‍ രഘു (26) ഈ കപ്പലിലെ ഡെക്ക് കേഡറ്റ് ആണ്. ഇദ്ദേഹത്തിന് പുറമെ അടുക്കളയില്‍ ജോലി ചെയ്യുന്ന മറ്റൊരു മലയാളി ജീവനക്കാരനും റാഞ്ചിയ കപ്പലില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ ഷിപ്പിങ് കമ്പനിയായ ലിവ മറൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അഖിലിന്റെ സഹോദരന്‍ രാഹുല്‍ രഘുവും യുഎഇയിലെ ഇതേ ഷിപ്പിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അഖില്‍ നാട്ടിലേക്ക് അവസാനമായി വിളിച്ചത്. പിന്നീട് അഖിലിനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല.’കമ്പനി ഇതുവരെ ജീവനക്കാരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല, കമ്പനിയില്‍ നിന്നുള്ള അനുകൂലമായ മറുപടിക്കായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കപ്പല്‍ അടുത്തിടെയാണ് യാത്ര തുടങ്ങിയത്. കപ്പലിലുള്ള ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. നേരത്തെ വിളിച്ചപ്പോള്‍ മറ്റൊരു മലയാളിയുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്ന് പറഞ്ഞു. എന്നാല്‍ മലയാളിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ല”, രാഹുല്‍ രഘു പറഞ്ഞു.