ഡൽഹി: 30 മണിക്കൂറിലേറെയായുള്ള കാത്തിരിപ്പിന് ശേഷം ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. 20 മണിക്കൂർ വൈകിയതോടെ എയർ ഇന്ത്യക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) നോട്ടീസ് അയച്ചിരുന്നു. സാങ്കേതിക തകരാർ, എ.സി തകരാർ, പേ ലോഡ് പ്രശ്നങ്ങൾ എന്നിവ കാരണമാണ് വൈകുന്നതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. 200ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചതുപ്രകാരം യാത്രക്കാർ വിമാനത്താവളത്തിലെത്തി. എന്നാൽ വിമാനം പുറപ്പെട്ടില്ല. രാത്രി ഏഴിന് പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ കയറ്റിയെങ്കിലും വീണ്ടും പുറത്തിറക്കി.
ഇതോടെ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. പ്രതിഷേധ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. വിമാനത്തിൽ വേണ്ടത്ര ഭക്ഷണമോ സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.വിമാനം 20 മണിക്കൂർ വൈകിയതോടെ എയർ ഇന്ത്യയ്ക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) നോട്ടീസ് നൽകിയിരുന്നു. കനത്ത ചൂടിനെത്തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിമാനം വൈകുന്നതിന് കാരണം എന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം.