Tuesday, July 1, 2025 11:25 pm

ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ, അഞ്ച് ദിവസത്തിനുള്ളിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ലക്നൌ : ഇൻസ്റ്റഗ്രാമിലെ കനേഡിയൻ വനിതാ സുഹൃത്തിന് ദീപാവലി സമ്മാനം അയയ്ക്കണം. ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ. മുൻപരിചയമില്ലാത്ത മോഷണ ശ്രമത്തിന്റെ സിസിടിവ് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് ദിവസത്തിനുള്ളിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർ പ്രദേശിലാണ് സംഭവം. ഷഹീദ് ഖാൻ എന്ന 20കാരനെയാണ് യുപി പോലീസ് പിടികൂടിയത്. ഫെബ്രുവരിയിലാണ് യുവാവ് പുതിയ ഫോൺ വാങ്ങുന്നതും ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ തുടങ്ങുന്നതും. ഇയാളുടെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്ത കനേഡിയൻ യുവതിയുമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 20കാരൻ അടുത്തു. ആമസോണിലൂടെ വനിതാ സുഹൃത്തിന് ദീപാവലി സമ്മാനം നൽകി ഞെട്ടിക്കാൻ യുവാവ് ഉറപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

വനിതാ സുഹൃത്തിനായി കണ്ടുവച്ച സമ്മാനങ്ങൾക്ക് വലിയ വിലയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവ് ബാങ്കിൽ മോഷ്ടിക്കാൻ കയറിയത്. ഒക്ടോബർ 30ന് ബാരാബങ്കിയിലെ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപത്തെ ചായക്കടയിൽ നിൽക്കുമ്പോഴാണ് മോഷണത്തിനുള്ള പദ്ധതി ഇയാൾ തയ്യാറാക്കിയത്. നിരവധി ആളുകൾ ബാങ്കിൽ വന്ന് പോകുന്നത് കണ്ടതിന് പിന്നാലെ ബാങ്കിൽ വലിയ അളവിൽ പണമുണ്ടാകുമെന്നും മോഷ്ടിച്ചാൽ സമ്മാനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്താനാവുമെന്നുമായിരുന്നു യുവാവിന്റെ ധാരണ. ഒക്ടോബർ 31 ന് രാത്രിയിൽ ബാങ്ക് പരിസരത്ത് എത്തിയ ഇയാൾ ബാങ്കിനകത്തേക്ക് കയറിയെങ്കിലും കയ്യിൽ കരുതിയ ഗ്രൈൻഡർ മെഷീൻ ഉപയോഗിച്ച് പണം സൂക്ഷിച്ച ലോക്കറിലേക്കുള്ള വാതിൽ തുറക്കാനാവാതെ പോവുകയായിരുന്നു. നവംബർ നാലിന് ബാങ്ക് അവധി കഴിഞ്ഞ് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്തി ബാങ്ക് ജീവനക്കാർ പോലീസിൽ വിവരം നൽകിയത്. ബാങ്കിലേയും സമീപ കെട്ടിടങ്ങളിലെ 70ഓളം സിസിടിവികളും പരിശോധിച്ചതോടെയാണ് മുഖം പോലും മറക്കാതെ എത്തിയ യുവാവിനെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്തതും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...