തിരുവനന്തപുരം : സര്‍വകലാശാലകള്‍ക്ക് കിഫ്‌ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഫിലിയേറ്റഡ് കോളജുകള്‍ക്ക് ആയിരം കോടി രൂപ നല്‍കും. സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ആയിരം തസ്‌തികകള്‍ പുതുതായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
സര്‍വകലാശാലകള്‍ക്ക് കിഫ്‌ബിയില്‍ നിന്ന് രണ്ടായിരം കോടി
RECENT NEWS
Advertisment