തിരുവനന്തപുരം : 2023 ലെ മലയാള സിനിമയിലെ വലിയ ഹിറ്റാണ് 2018 സിനിമ. കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയില്‍ ചിത്രത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയതായി ചിത്രത്തിന്‍റെ തിരക്കഥകൃത്ത് അഖില്‍ പി ധര്‍മ്മജന്‍. തിരുവനന്തപുരം വെള്ളയാനിയില്‍ പുതിയ ചിത്രത്തിന്‍റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് എത്തിയ അഖില്‍ കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. രാത്രിയോടെ കായലിന് അടുത്ത പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളം കയറും എന്ന അവസ്ഥയായി. അതേ തുടര്‍ന്ന് മാറാനുള്ള ശ്രമത്തിലായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനിടെ അവിടെ ചില പട്ടികള്‍ ഉണ്ടായിരുന്നു. അവയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വെള്ളത്തിലൂടെ മടങ്ങുമ്പോള്‍ പാമ്പ് കടിയേറ്റു. മൂര്‍ഖനാണ് കടിച്ചത് എന്നാല്‍ വെള്ളത്തില്‍ നിന്നായതിനാല്‍ മരകമായില്ല. ഇപ്പോള്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഭയക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകിട്ടോടെ ആശുപത്രി വിടും എന്നും അഖില്‍ പ്രതികരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.