Monday, July 7, 2025 2:31 pm

2021ല്‍ സ്‌നേഹം കൊലചെയ്യപ്പെട്ട കൗമാരങ്ങള്‍ ഇവര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2021ല്‍ സ്‌നേഹം കൊലചെയ്യപ്പെട്ട കൗമാരങ്ങള്‍ ഇവര്‍. സൗഹൃദം നിരസിച്ചാലുടന്‍ ജീവനെടുക്കുകയെന്ന ക്രൂരമനസിന്റെ പ്രതിഫലങ്ങളില്‍ പൊലിഞ്ഞത് അഞ്ചു ജീവനുകള്‍. തനിക്ക് കിട്ടാത്തതെന്തിനെയും തട്ടിപ്പറിച്ചെടുക്കുന്ന കൗമാര്യകാലത്തിന്റെ ഇരകളായി മാറിയത് മാനസയും നിധിനയും ദൃശ്യവും സൂര്യഗായത്രിയും കൃഷ്ണപ്രിയയുമാണ്. തിക്കോടിയില്‍ വെറും 22 വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടി സുഹൃത്തിന്റെ കത്തിക്കും പെട്രോളിനും ഇരയായത് ഡിസംബര്‍ 17 നായിരുന്നു. പെണ്‍കുട്ടിയുടെ പരിചയക്കാരനായ നന്ദു എന്ന 30 കാരനാണ് പ്രതി. കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാളും മരിച്ചു. ബിരുദാനന്തര ബിരുദ യോഗ്യതയുള്ള കൃഷ്ണപ്രിയ പഞ്ചായത്തില്‍ താല്‍ക്കാലികമായി ലഭിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലിക്ക് പോയി തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് നന്ദുവിന്റെ ആക്രമണം. ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ എന്നൊക്കെയുള്ള നിബന്ധനകളിലൂടെ നന്ദു കൃഷ്ണപ്രിയയെ നിയന്ത്രിക്കാന്‍ തുടങ്ങി. ഇത് എതിര്‍ത്തതോടെ ഇയാള്‍ ആക്രമാസക്തനാക്കുകയായിരുന്നു.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് 2021 ഓഗസ്റ്റ് 30 നാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍വെച്ച്‌ സൂര്യഗായത്രിയെ അരുണ്‍ കുത്തിക്കൊന്നത്. സൂര്യഗായത്രിയുടെ ശരീരത്തില്‍ 33 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. തല മുതല്‍ പാദം വരെയും അരുണ്‍ സൂര്യയെ പരിക്കേല്‍പ്പിച്ചു. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകര്‍ത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന സൂര്യയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സൂര്യ. കൊലപാതകത്തിന് ശേഷം സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിച്ചിരുന്ന അരുണിനെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശി ദൃശ്യയെ മുന്‍ സഹപാഠിയായ വിനീഷ് കൊലപ്പെടുത്തിയതും പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ്. ദൃശ്യയുടെ അച്ഛന്റെ വ്യാപാരസ്ഥാപനം തീയിട്ട് നശിപ്പിച്ചതിന് ശേഷമാണ് ദൃശ്യയുടെ വീട്ടില്‍ ഒളിച്ചുകയറി പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയത്.

ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിഥിന പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കായി എത്തിയപ്പോഴാണ് സഹപാഠിയായ അഭിഷേകിന്റെ കൊലക്കത്തിക്കിരയായത്. 2021 ഒക്ടോബര്‍ ഒന്നാം തീയതി രാവിലെയാണ് തലയോറപ്പറമ്പ് സ്വദേശിനി നിഥിന കഴുത്തറുത്ത് കൊല്ലപ്പെട്ടത്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ ക്യാമ്പസിനുള്ളില്‍വെച്ചു നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തിയ അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലത്ത് ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത് ജൂലായ് 30-ാം തീയതിയായിരുന്നു. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു രഖില്‍ എന്ന യുവാവ് മാനസയെ കൊലപ്പെടുത്തിയത്. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ വെടിവെച്ച്‌ കൊല്ലുകയായിരുന്നു. അതിനു ശേഷം സ്വായം നിറയൊഴിച്ചു രഖിലും ആത്മഹത്യ ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐരേക്കാവ്-പൊടിപ്പാറ റോഡിലെ പൊടിശല്യം നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു

0
പുല്ലാട് : ഐരേക്കാവ്-പൊടിപ്പാറ റോഡിലെ പൊടിശല്യം നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. റോഡിന്...

കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗവര്‍ണര്‍ ; മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകലാശാലകളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള...

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ദിവസങ്ങൾ വീട്ടിൽ താമസിച്ച് സ്ത്രീ

0
കോയമ്പത്തൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ദിവസങ്ങൾ വീട്ടിൽ താമസിച്ച് സ്ത്രീ. കോയമ്പത്തൂർ...

സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

0
ചെങ്ങന്നൂർ : ഓണക്കാലത്ത് പ്രത്യേക റേഷൻ അരി വിഹിതം സംസ്ഥനത്തിന്...