125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഷൈനിനെ കൂടാതെ ഹോണ്ട പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് SP125. ഉത്സവകാലത്ത് പരമാവധി വില്‍പ്പന പിടിക്കാനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഹോണ്ട SP125 സ്പോര്‍ട്സ് എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. 90,567 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ ഹോണ്ട SP125 വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയ ഹോണ്ട SP125 സ്പോര്‍ട്സ് എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ യുവത്വവും ആസ്വാദ്യകരമായ യാത്രയും സമന്വയിപ്പിക്കുന്നതിനൊപ്പം അഗ്രസീവ് ബോള്‍ഡ് ഡിസൈനിലാണ് വരുന്നത്. ഹോണ്ട SP125 സ്പോര്‍ട്സ് എഡിഷന്റെ ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഇത് വാങ്ങാന്‍ സാധിക്കുക.
തുടക്കം മുതല്‍ ഹോണ്ട SP125 അതിന്റെ നൂതന ഫീച്ചറുകളാല്‍ എല്ലായ്‌പ്പോഴും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 125 സിസി പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ത്രില്ലിംഗ് പ്രകടനത്തിനൊപ്പം സ്‌റ്റൈലിഷ് ഡിസൈനും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണെ്’ -HMSI മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പ്രഞ്ഞു. പുതിയ ഹോണ്ട SP125 സ്പോര്‍ട്സ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ നോക്കിയാല്‍ ശ്രദ്ധേയമായ ടാങ്ക് ഡിസൈന്‍, മാറ്റ് മഫ്ളര്‍ കവര്‍, ബോഡിപാനലുകളിലെ സ്‌ട്രൈപ്പുകളോടൊപ്പം മെച്ചപ്പെടുത്തിയ ഗ്രാഫിക്സ് എന്നിവയുണ്ട്.
തെളിച്ചമുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, മൈലേജ് ഡാറ്റ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ പുതിയ ഹോണ്ട SP125 സ്പോര്‍ട്സ് എഡിഷന്‍ മോട്ടോര്‍സൈക്കിളിലെ ശ്രദ്ധേയമായ സവിശേഷതകളില്‍ ചിലതാണ്. അലോയി വീലുകളില്‍ ഓടുന്ന മോട്ടോര്‍സൈക്കിളിന് മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു. ഹോണ്ട SP125 സ്പോര്‍ട്സ് പതിപ്പിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 123.94 സിസി സിംഗിള്‍ സിലിണ്ടര്‍ PGM-FI എഞ്ചിനാണ് തുടിപ്പോകുന്നത്. ഈ എഞ്ചിന്‍ OBD2 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസൃതമാണ്. 10.72 bhp പവറും 10.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്
സമീപകാലത്ത് പുറത്തിറക്കിയ മറ്റ് മോട്ടോര്‍സൈക്കിളുകള്‍ പോലെ പുതിയ ഹോണ്ട SP125 സ്‌പോര്‍ട്‌സ് എഡിഷനും 10 വര്‍ഷത്തെ പ്രത്യേക വാറണ്ടി പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 7 വര്‍ഷത്തെ ഓപ്ഷണല്‍ വാറണ്ടിയും ഉള്‍പ്പെടുന്നു. ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ മോട്ടോജിപി ഭാരതുമായി ബന്ധപ്പെട്ട് ഹോണ്ട കഴിഞ്ഞ ആഴ്ച രണ്ട് പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. മോട്ടോജിപിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹോര്‍നെറ്റ് 2.0 , ഡിയോ 125 എന്നിവയുടെ 2023 റെപ്സോള്‍ പതിപ്പുകളാണ് ഹോണ്ട പുറത്തിറക്കിയത്. ഹോര്‍നെറ്റ് 2.0 റെപ്‌സോള്‍ എഡിഷന് 1.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡിയോ 125-ന്റെ റെപ്‌സേള്‍ പതിപ്പ് സ്വന്തമാക്കാന്‍ 92,300 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ലിമിറ്റഡ് എഡിഷന്‍ റെപ്സോള്‍ മോഡലുകള്‍ ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലൂടെ വാങ്ങാന്‍ സാധിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033