ആകാംക്ഷയോടെ ഏവരും കാത്തിരിക്കുന്ന ടാറ്റ പഞ്ച് ഇവി 2023 ഡിസംബർ 21 -ന് ഇന്ത്യൻ വിപണിയിലെത്തും. നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവയ്ക്ക് പിന്നാലെ പ്രദേശിക വാഹന നിർമ്മാതാക്കളിൽ നിന്നും എത്തുന്ന നാലാമത്തെ വാഹനമാണിത്. ഇന്ത്യൻ വിപണിയിൽ സിട്രൺ eC3, വരാനിരിക്കുന്ന ഹ്യുണ്ടായി എക്‌സ്‌റ്റർ ഇവി എന്നിവയ്‌ക്കൊപ്പം മത്സരിക്കുന്ന ടാറ്റ ഇലക്ട്രിക് മൈക്രോ എസ്‌യുവിക്ക് ഏകദേശം 11 ലക്ഷം രൂപ വില വരും. വരും ആഴ്‌ചകളിൽ ഔദ്യോഗിക വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തും. നെക്‌സോൺ ഇവിക്ക് സമാനമായി മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നീ രണ്ട് വകഭേദങ്ങളിൽ പഞ്ച് ഇവി ലഭ്യമാകും. പവർട്രെയിൻ സജ്ജീകരണത്തിൽ ലിക്വിഡ് കൂൾഡ് ബാറ്ററിയുമായി ചേർന്ന് ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും കമ്പനി വാഗ്ദാനം ചെയ്യും. ആൽഫ ആർക്കിടെക്ചറിന്റെ പരിഷ്കരിച്ച പതിപ്പായ ടാറ്റയുടെ ജെൻ 2 ഇവി പ്ലാറ്റ്‌ഫോമിലാവും (സിഗ്മ) ടാറ്റ പഞ്ച് ഇവി ഒരുങ്ങുന്നത്. ഇത് ഇന്ത്യയിൽ പരീക്ഷിച്ച് തെളിഞ്ഞ പ്ലാറ്റ്ഫോമാണ്. ടോപ്പ് സ്പെക്ക് ട്രിമ്മുകളിൽ ലഭ്യമാകുന്ന ലോംഗ് റേഞ്ച് ബാറ്ററി പാക്കിൽ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ വരും.
ആൽഫ ആർക്കിടെക്ചറിന്റെ പരിഷ്കരിച്ച പതിപ്പായ ടാറ്റയുടെ ജെൻ 2 ഇവി പ്ലാറ്റ്‌ഫോമിലാവും (സിഗ്മ) ടാറ്റ പഞ്ച് ഇവി ഒരുങ്ങുന്നത്. ഇത് ഇന്ത്യയിൽ പരീക്ഷിച്ച് തെളിഞ്ഞ പ്ലാറ്റ്ഫോമാണ്. ടോപ്പ് സ്പെക്ക് ട്രിമ്മുകളിൽ ലഭ്യമാകുന്ന ലോംഗ് റേഞ്ച് ബാറ്ററി പാക്കിൽ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ വരും. കൂടാതെ പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സർക്കുലർ ഡിസ്‌പ്ലേ-ഇന്റഗ്രേറ്റഡ് ഗിയർ സെലക്ടർ ഡയൽ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഒരു ആംറെസ്റ്റ്, LED ഹെഡ്‌ലാമ്പുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് സവിശേഷതകൾ നിർമ്മാതാക്കൾ മൈക്രോ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിന്റെ ഡിസ്റ്റിംഗ്റ്റീവായ സവിശേഷതകളിൽ ബമ്പറിൽ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന ചാർജിംഗ് സോക്കറ്റ് ഉണ്ട്. ടാറ്റ ഇലക്ട്രിക് കാറുകളിൽ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലാവും പഞ്ച് ഇവി. കൂടാതെ സൺറൂഫുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി ഇത് ഉയരാം.
മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് തനതായ ശൈലിയിലുള്ള ഫ്രണ്ട് ഗ്രില്ല്, ചാർജിംഗ് സോക്കറ്റുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ഘടകങ്ങൾ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഇവി സെഗ്മെന്റിൽ നിലവിൽ മേൽക്കൈ ടാറ്റയ്ക്ക് തന്നെയാണ് എന്ന് നമുക്ക് നിസംശയം പറയാം. എന്നാൽ ഈ മേൽക്കൈ അവസാനിപ്പിക്കാനും വിപണി വിഹിതം വെട്ടിപ്പിടിക്കാനുമുള്ള ഒരുക്കത്തിലാണ് മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കൾ. XUV.e & BE റേഞ്ചുമായി മഹീന്ദ്ര, eVX കൺസെപ്റ്റുമായി മാരുതി അതിന്റെ തന്നെ റീബാഡ്ജ് പതിപ്പായ അർബൻ ക്രോസോവർ കൺസെപ്റ്റുമായി ടൊയോട്ട, ക്രെറ്റ & എക്സ്റ്റർ ഇലക്ട്രക് പതിപ്പുകളപമായി ഹ്യുണ്ടായി, എലിവേറ്റ് ഇവിയുമായി ഹോണ്ട, പിന്നെ കിയ, എംജി എന്നിങ്ങനെ ഒട്ടനവധി വാഹന നിർമ്മാതാക്കളാണ് ഇവി സ്പെയ്സ് കൈയ്യാളാൻ കാത്തു നിൽക്കുന്നത്.