പോക്കറ്റ് കീറാതെ കിടിലന്‍ ലുക്കും പവര്‍ പായ്ക്ക്ഡ് പെര്‍ഫോമന്‍സും നീണ്ട ഫീച്ചര്‍ ലിസ്റ്റുമുള്ള ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ബെസ്റ്റ് ചോയ്‌സാണ് കെടിഎം 390 ഡ്യൂക്ക്. ഇപ്പോള്‍ 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് ആഗോള വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം 250 ഡ്യൂക്ക്, 125 ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ മൂന്നാം തലമുറയും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. സമഗ്രമായ പുനര്‍രൂപകല്‍പ്പന, ഷാര്‍പ്പര്‍ സ്‌റ്റൈലിംഗ്, പുതിയ ഉപകരണങ്ങള്‍, എന്നിവക്കൊപ്പം പുതിയതും ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റുള്ള എഞ്ചിനുമാണ് പുതിയ കെടിഎം 390 ഡ്യുക്കിന്‍റെ പ്രത്യേകത. 2013-ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്ഡേറ്റാണിത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡല്‍ ലഭിക്കുന്ന ആദ്യ വിപണികളില്‍ ഒന്നായിരിക്കും ഇന്ത്യ.
ബജാജിന്‍റെ പൂനെക്കടുത്തുള്ള ചക്കന്‍ പ്ലന്റിലായിരിക്കും നിര്‍മാണം. പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, 125 ഡ്യൂക്ക് എന്നിവയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പിനൊപ്പം പുതിയ ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ലഭിക്കുന്നു. ഏറ്റവും പുതിയ മോഡലിനൊപ്പം കൂടുതല്‍ നീണ്ട ആവരണങ്ങള്‍ ലഭിക്കുന്ന പുതിയ ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ ഫ്രണ്ട് ഭാഗത്തിന് കൂടുതല്‍ അഗ്രസീവ് ലുക്ക് നല്‍കുന്നു. സൈഡ് പാനലുകള്‍ കൂടുതല്‍ മസ്‌കുലര്‍ ലുക്കില്‍ നവീകരിച്ചിട്ടുണ്ട്. വിശാലമായ റൈഡര്‍ സീറ്റ് ലഭിക്കുമെന്ന വിധം ഒരു പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണമുണ്ട്. ഓറഞ്ച് നിറത്തിലുള്ള പുതിയ പൗഡര്‍-കോട്ടഡ് സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് പുതു തലമുറ 390 ഡ്യൂക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ 390 ഡ്യൂക്കില്‍ പിന്‍ഭാഗത്തെ സബ്‌ഫ്രെയിം ഇപ്പോള്‍ തുറന്നുകാട്ടുന്നു. പുതിയ 5-സ്പോക്ക് അലോയ് വീലുകളും ബൈക്കിന് കെടിഎം സമ്മാനിക്കുന്നു.
2024 കെടിഎം 390 ഡ്യൂക്കിന്റെ സീറ്റ് ഹൈറ്റ് 800 mm ആയി കുറഞ്ഞിട്ടുണ്ട് 820 mm ആയിരുന്നു മുമ്പത്തെ സീറ്റ് ഹൈറ്റ്. റീബൗണ്ട്, കംപ്രഷന്‍ അഡ്ജസ്റ്റബിലിറ്റിയുള്ള 43 എംഎം USD ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് റീബൗണ്ട് അഡ്ജസ്റ്റ്മെന്റ് സഹിതം മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. എന്നാല്‍ ഇന്ത്യ സ്‌പെക്ക് മോഡലില്‍ USD ഫോര്‍ക്കുകള്‍ വരുമോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. പുതിയ 320 mm ഡിസ്‌ക് ബ്രേക്ക് മുന്നിലും ഡ്യുവല്‍ ചാനല്‍ കോര്‍ണറിംഗ് എബിഎസോട് കൂടിയ ഉള്ള 240 mm ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നു. പുതിയ 390 ഡ്യൂക്കിന് ആദ്യമായി സൂപ്പര്‍മോട്ടോ എബിഎസും ലഭിക്കുന്നു. മിഷലിന്‍ ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് ലൈറ്റ് വീലുകളിലാണ് പുതിയ 390 ഡ്യൂക്ക് ഓടുക. എന്നാല്‍ മോഡല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇതിന് മാറ്റം വന്നേക്കാം.
2024 കെടിഎം 390 ഡ്യൂക്കിന് ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ വലിപ്പമുളളതിനാല്‍ എര്‍ഗണോമിക്സില്‍ ചെറിയ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ തലമുറ RC 390 മോട്ടോര്‍സൈക്കിളിന് സമാനമായി 390 ഡ്യൂക്കിന് പുതിയ അലുമിനിയം സ്വിംഗ്ആമും വലിയ എയര്‍ബോക്സ് ലഭിക്കും. പവര്‍ട്രെയിനിലാണ് മറ്റൊരു വലിയ അപ്‌ഡേറ്റ്. പുതിയ 399 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് 2024 KTM 390 ഡ്യൂക്കിന് തുടിപ്പേകുക. ലോഞ്ച് കണ്‍ട്രോളാണ് ഉപകരണ പട്ടികയില്‍ മറ്റൊരു വലിയൊരു കൂട്ടിച്ചേര്‍ക്കല്‍. ഒന്നിലധികം റൈഡിംഗ് മോഡുകള്‍ (സ്ട്രീറ്റ്, റെയിന്‍ ആന്‍ഡ് ട്രാക്ക്), 5 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയുള്‍പ്പെടെയുള്ള റൈഡര്‍ എയിഡുകള്‍ സജ്ജീകരിച്ചാണ് പുത്തന്‍ ബൈക്ക് വരുന്നത്.
സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ഏറെ കാത്തിരിക്കുന്ന ഫീച്ചറായ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ബൈക്കിന് ലഭിക്കും. ലോഞ്ച് കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ് പോലുള്ള ചില സവിശേഷതകള്‍ ഒഴികെ മിക്കവാറും എല്ലാ സവിശേഷതകളും ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളും 250 ഡ്യൂക്കിനും 125 ഡ്യൂക്കിനും ലഭിച്ചേക്കും. അടുത്ത വര്‍ഷം മൂന്ന് ബൈക്കുകളും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം തലമുറ കെടിഎം 390 ഡ്യൂക്കിന് നിലവിലെ പതിപ്പിനേക്കാള്‍ 35,000 മുതല്‍ 40,000 രൂപ വരെ വില കൂടാന്‍ സാധ്യതയുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033