പത്തനംതിട്ട : 2025 ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ വർഷമായി ആചരിക്കുവാൻ കെഎസ്‍യു പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റിവൈവ് എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മപരിപാടികൾക്ക് ജില്ലാ കമ്മിറ്റി രൂപം നൽകിയിട്ടുണ്ടെന്ന് കെഎസ്‍യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ പറഞ്ഞു. ആദ്യഘട്ടമായി പത്തനംതിട്ട നഗരത്തിൽ കെഎസ്‍യു പ്രവർത്തകർ ലഹരി വിരുദ്ധ സന്ദേശ ക്യാമ്പയിൻ നടത്തി. കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. സേ നോ ടു ഡ്രഗ്സ്, യെസ് ടു ലൈഫ് എന്ന മുദ്രാവാക്യം ഉയർത്തി പത്തനംതിട്ട നഗരത്തിലൂടെ നടന്ന ക്യാമ്പയിന് കെഎസ്‍യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, മുൻ കെഎസ്‍യു ജില്ലാ പ്രസിഡന്റുമാരായ റോബിൻ പരുമല, അൻസാർ മുഹമ്മദ്, കെഎസ്‍യു സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, അനീസ് എം എസ്, ഡിസിസി ജനറൽ സെക്രട്ടറി ജാസിംകുട്ടി, നഹാസ് പത്തനംതിട്ട, നേജോ മെഴുവേലി, റിജോ തോപ്പിൽ, തദാഗത് ബി കെ, മുഹമ്മദ് സാദിക്ക്, അനന്തഗോപൻ തോപ്പിൽ, മെബിൻ നിരവേൽ, ജോഷ്വാ ടി വിജു, റോഷൻ റോയി തോമസ്, ജോൺ കിഴക്കേതിൽ, എലൈൻ മറിയം, സ്റ്റൈയിൻസ് ജോസ്, ബിബിൻ ബേബി, വിൻസൻ ചിറക്കാല, മുഹമ്മദ് റാഫി, ബിനിൽ ബിനു, ജെറിൻ ബി, നിതിൻ മല്ലശ്ശേരി, ടിജോ തോമസ്, ജോയൽ ഉള്ളന്നൂർ, ഗീവർഗീസ് സാം, വിഷ്ണു പുതുശ്ശേരി, സെബി സ്റ്റീഫൻ, ഇജാസ് പത്തനംതിട്ട, ആരോൺ സി യേശുദാസൻ, അഖിൽ സന്തോഷ്, ആദിത്യ സജീവ്, ഹെലൻ അന്ന സൈജൻ, അച്ചു തുണ്ടിയിൽ, ഫാത്തിമ നാസർ, അഞ്ചു എസ്, ഹസ്സൻ, റോബിൻ വല്യയന്തി തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1