Saturday, July 5, 2025 8:13 pm

ആലപ്പുഴ ബൈപാസ് അഞ്ചുവരി പാതയാകുന്നു ; പുതിയ സമാന്തര ബൈപാസിന്റെ 21 ഗർഡറുകൾ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ ബൈപാസിനു സമാന്തരമായി നിർമിക്കുന്ന പുതിയ ബൈപാസിന്റെ 21 ഗർഡറുകൾ സ്ഥാപിച്ചു. കൊമ്മാടിക്ക് സമീപത്തും ആലപ്പുഴ ബീച്ചിനു സമീപത്തുമാണ് ഗർ‍ഡർ സ്ഥാപിക്കൽ പൂർത്തിയായത്. നിലവിൽ വിജയ പാർ‌ക്കിനു സമീപത്ത് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. ചൂടു വർധിച്ചതും ഈസ്റ്റർ, റമസാൻ പ്രമാണിച്ച് നിർമാണത്തിലേർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതും നിർമാണ പ്രവൃത്തിയുടെ വേഗം കുറച്ചിട്ടുണ്ട്. പുതിയ ബൈപാസിന് ആകെ 350 ഗർഡറുകളാണുള്ളത്. പ്രയാസമേറിയ ജോലി ആയതിനാൽ ഗർഡർ സ്ഥാപിക്കാൻ മാത്രം മാസങ്ങൾ വേണ്ടിവരും. കളർകോട് ഭാഗത്തും മാളികമുക്ക് ഭാഗത്തും തൂണുകളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് റെയിൽവേ ലൈനിന് മുകളിലൂടെ നിർമാണം നടത്താൻ റെയിൽവേയുടെ അനുമതി ലഭിക്കാൻ വൈകിയതാണ് ഇവിടെ നിർമാണം വൈകാനുള്ള കാരണം. തൂണുകളുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെയും ഗർഡർ സ്ഥാപിക്കും.

96 തൂണുകളിൽ 80 തൂണുകളുടെ നിർമാണം പൂർത്തിയായി. ഗർഡറുകൾ സ്ഥാപിച്ച ശേഷം റൂഫ് സ്ലാബ് നിർമാണമാണ് അടുത്ത ഘട്ടം. നാലു ഗർഡറുകളാണ് ഒരു സ്പാനിൽ സമാന്തരമായി സ്ഥാപിക്കുക. അതിന് മുകളിലാണ് റൂഫ് സ്ലാബ് വരുന്നത്. ബൈപാസ് പാലത്തിൽ നിലവിൽ 12 മീറ്റർ വീതിയിലുള്ള രണ്ടുവരിപ്പാതയാണ് ഉള്ളത്. 14 മീറ്റർ വീതിയിൽ മൂന്നു വരി പാത കൂടി സമാന്തരമായി വരുന്നതോടെ ആകെ അഞ്ചുവരിപ്പാതയാകും. 6.8 കിലോ മീറ്ററാണ് ബൈപാസിന്റെ ആകെ നീളം. ഇതിൽ 3.43 കിലോ മീറ്റർ ഉയരപ്പാതയാണ്. ജൂലൈയിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് നിർമാണക്കമ്പനി അവകാശപ്പെടുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...