Wednesday, July 2, 2025 8:50 am

സൗദിയില്‍ പരിശോധന ശക്തം ; ഒരാഴ്ചയ്ക്കിടെ 21,505 വിദേശികള്‍ അറസ്റ്റില്‍ ; നിയമലംഘകരെ നാടുകടത്തും

For full experience, Download our mobile application:
Get it on Google Play

റിയാദ് : തൊഴില്‍ – ഇഖാമ നിയമലംഘകരായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താന്‍ സൗദി സുരക്ഷാ വിഭാഗങ്ങള്‍ നടത്തുന്ന പരിശോധന രാജ്യത്തുടനീളം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21,505 വിദേശികള്‍ അറസ്റ്റിലായി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തവരെ അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് രേഖകള്‍ ലഭ്യമാക്കിയ ശേഷമായിരിക്കും നാടുകടത്തുക. നാടുകടത്തല്‍ കേന്ദ്രം അഥവാ തര്‍ഹീല്‍ വഴി ഇത്തരത്തില്‍ തിരിച്ചയക്കപ്പെടുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ ജോലി ചെയ്യാന്‍ അനുവാദമുണ്ടാവില്ല. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാവും നാടുകടത്തുക. മാര്‍ച്ച് 28നും ഏപ്രില്‍ 3നും ഇടയിലുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്. അറസ്റ്റിലായ 21,505 പേരില്‍ 14,323 പേര്‍ പിടിക്കപ്പെട്ടത് ഇഖാമ അഥവാ താമസരേഖയില്ലാത്തതിനാണ്.

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് 2,404 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 4,778 പേരും രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടക്കാന്‍ ശ്രമിച്ചതിന് 1,295 പേര്‍ പിടിക്കപ്പെട്ടു. ഇവരില്‍ 37 ശതമാനം യെമനികളും 61 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 61 പേരും അറസ്റ്റിലായി. നിയമലംഘകര്‍ക്ക് ഗതാഗതം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ സഹായം ചെയ്യുകയോ നിയമലംഘകരെക്കുറിച്ച വിവരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്ത ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇത്തരക്കാര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതുവരെ അറസ്റ്റിലായവരില്‍ 61,301 പേരാണ് ഇപ്പോള്‍ രാജ്യത്തെ വിവിധ തര്‍ഹീലുകളിലുള്ളത്. ഇവരില്‍ 57,013 പുരുഷന്മാരും 4,288 സ്ത്രീകളും ഉള്‍പ്പെടുന്നു. 54,169 നിയമലംഘകരുടെ വിവരങ്ങള്‍ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് കൈമാറി. രേഖകള്‍ ശരിയായ 1,666 പേരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 7,423 പേരെ നാടുകടത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...