Wednesday, May 14, 2025 10:46 am

ആംബുലന്‍സ് മുതല്‍ ആശുപത്രി ബെഡ് വരെ ; കോവിഡ് ബാധിതര്‍ക്ക് എന്ത് ആവശ്യത്തിനും വിളിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം. കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല ഡോ. നിരണ്‍ ബാബുവിനാണ്. രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ജീവനക്കാര്‍ കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് ബാധിതര്‍ക്ക് ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ കിടക്കകള്‍ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ആശാ പ്രവര്‍ത്തകരുടെ സേവനം, ചികിത്സ, വാക്സിനേഷന്‍ വിവരങ്ങള്‍, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍, ആംബുലന്‍സ് സേവനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമിലൂടെ അറിയാന്‍ സാധിക്കും. ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലേക്കു മാറേണ്ട സാഹചര്യം ഉണ്ടായാലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാവുന്നതാണ്. മേയ് ആദ്യ ആഴ്ച്ചയില്‍ തന്നെ 1500 ഓളം ഫോണ്‍ കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2228220, 0468 2322515.
ഓക്‌സിജന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഓക്‌സിജന്‍ വാര്‍ റൂമിലേക്കും വിളിക്കാം. ഫോണ്‍: 8547715558

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബെവ്കോ ഗോഡൗണിലെ തീപിടുത്തം ; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന്...

0
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ....

വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല

0
കല്‍പ്പറ്റ : വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ ; 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍

0
ഗാസ : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ...