പാകിസ്ഥാൻ : ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ ജനങ്ങളെ വലച്ച് ഇന്ധനവില കുത്തനെ ഉയര്‍ന്നു. ഒരു ലിറ്റര്‍ പെട്രോളിന് 272 പാക് രൂപ നല്‍കണം. ഡീസലിന് 280 പാക് രൂപയാണ് വില. പെട്രോള്‍ വില 22.20 പാക് രൂപയാണ് കൂട്ടിയത്. ഡീസലിന് ഏകദേശം 17 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടൊപ്പം സാധാരണക്കാരുടെ നടുവൊടിച്ച് മണ്ണെണ്ണ വിലയും കൂട്ടി. ലിറ്ററിന് 202.73 രൂപ എന്ന നിരക്കിലാണ് വില്‍പന. പുതിയ വില പ്രാബല്യത്തില്‍ വന്നു.
ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ പാക് ദേശീയ അസംബ്ലിയില്‍ ഒരു അനുബന്ധ ധനകാര്യ ബില്‍ അവതരിപ്പിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ധന വില വര്‍ദ്ധനവ് സംബന്ധിച്ച പ്രഖ്യാപനം. ചരക്ക് സേവന നികുതി 18 ശതമാനമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ 170 ബില്യണ്‍ പാക് രൂപയായി വരുമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമായാണ് ജിഎസ്ടി വര്‍ധന. നിര്‍ണായകമായ ധനസഹായം അനുവദിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നതിനാല്‍ എണ്ണ വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവശ്യ സാധനങ്ങള്‍ പോലും വളരെ ഉയര്‍ന്ന വിലയില്‍ ചില്ലറ വില്‍പ്പന നടത്തുന്ന രാജ്യത്ത് ഇത് പണപ്പെരുപ്പം ഉയര്‍ത്താനിടയാക്കും.
ഉദാഹരണത്തിന് 210 പാക് രൂപയ്ക്കാണ് ഒരു ലിറ്റര്‍ പാല്‍ ചില്ലറവില്‍പ്പന നടത്തുന്നത്. ഒരു കിലോ കോഴിയിറച്ചിക്ക് 700-800 രൂപവരെയാകും. ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിലയും ഉയര്‍ന്ന നിലയില്‍ തുടരുന്നു. സാഹചര്യം കണക്കിലെടുത്ത് 2023 ന്‍റെ ആദ്യ പകുതിയിലെങ്കിലും പാകിസ്ഥാനില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരും. സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ രാജ്യത്തിന് ഐഎംഎഫിന്റെ പാക്കേജിനേക്കാള്‍ കൂടുതല്‍ സഹായം ആവശ്യമായി വന്നേക്കാം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.