ജറുസലേം : വടക്കന്‍ ഗാസയിലും ജബലിയയിലുമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 19 പേരും ജബലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. ജബലിയയില്‍ നാല് ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നുസ്‌റെത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ഗാസയില്‍ ദക്ഷിണ മേഖലാ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. അപകടകരമായ മേഖലയെന്ന് പറഞ്ഞാണ് രണ്ട് പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. ഹമാസിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നാണ് വാർത്താക്കുറിപ്പില്‍ ഇസ്രയേല്‍ പ്രതികരിച്ചത്. ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ലെബനനില്‍ സെപ്റ്റംബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1645 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. അതേസമയം ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി റോക്കറ്റാക്രമണമുണ്ടായെന്നും ഇത് പ്രതിരോധിച്ചുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1