Thursday, July 3, 2025 8:48 pm

ലോക്ക്ഡൗണ്‍ ലംഘനം : കോഴിക്കോട് ഇതുവരെ 2,996 കേസുകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നിരവധി കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് ജില്ലയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. കോഴിക്കോട് ഇതുവരെ ലോക്ക്ഡൗണ്‍ ലംഘിച്ചതിന്‍റെ പേരില്‍ മാത്രം 2,996 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 303 പേരെ അറസ്റ്റ് ചെയ്യുകയും 2,817 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 15 പേര്‍ക്കെതിരെ കേസെടുത്തു. ക്വാറൻറൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന്‍റെ പേരില്‍ 24 കേസുകളും കോഴിക്കോട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കോട് സിറ്റി പരിധിയില്‍ ലോക്ക്ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ആകെ 2375 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം കോഴിക്കോട് റൂറലില്‍ ഇതുവരെ 621 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. 1104 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ 273 പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ആകെ 501 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ലോക്ക്ഡൗണ്‍ കാലയളവില്‍ 38 അബ്കാരി കേസുകള്‍ സിറ്റി പരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 21 പ്രതികളാണ് ഇതിലുള്ളത്. ഇവരില്‍ നിന്ന് 995 ലിറ്റര്‍ വാഷ് പിടിച്ചെടുക്കുകയും ചെയ്തു.

ഇതോടൊപ്പം രാത്രികാലങ്ങളില്‍ ആളുകളില്‍ ഭീതിപടര്‍ത്തിയ ചില യുവാക്കളെയും കോഴിക്കോട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാമുകിമാരെ കാണാന്‍ ഉള്‍പ്പെടെ രാത്രിയില്‍ സഞ്ചരിച്ചവര്‍ക്കെതിരെയാണ് കേസ്. ബാറ്റ്മാന്‍മാരായി വിലസി വീടുകളില്‍ തട്ടിവിളിച്ച് ഭീതി പരത്തിയവരും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാറാട് പോലീസ് അറസ്റ്റ് ചെയ്ത ആദര്‍ശ് എന്ന യുവാവ് പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ രാത്രിയില്‍ കാണാനെത്തിയതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...