ന്യുഡല്‍ഹി : രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ 37,69,524 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8,01,282 പേര്‍ ചികിത്സയിലുണ്ട്. 29,019,09 പേര്‍ രോഗമുക്തരായി. 66,333 പേര്‍ മരണമടഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 10,12,367 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 4,43,37,201 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു.