കോതമംഗലം: കുട്ടമ്പുഴ ആനക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ യാത്രാ സംഘത്തിലെ രണ്ട് പേരെ കാണാതായി. പീറ്റർ, വൈശാഖ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഷിജുവിനെ വഞ്ചിക്കാരൻ രക്ഷപെടുത്തി. അഗ്നിശമന സേന, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കുട്ടമ്പുഴ ആനക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ യാത്രാ സംഘത്തിലെ രണ്ട് പേരെ കാണാതായി
RECENT NEWS
Advertisment