തിരുവനന്തപുരം : കഴക്കൂട്ടം കുളത്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒരാഴ്ചമുമ്പ് കുളത്തൂര്‍ ഗുരുനഗര്‍ പുതുവല്‍ മണക്കാട് വീട്ടില്‍ രതീഷിനാണ്(27) മര്‍ദനമേറ്റത്. കുളത്തൂര്‍ ചിത്തിര നഗര്‍ ആദര്‍ശ്, കുളത്തൂര്‍ സ്വദേശിയായ ഷാ എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തിനു പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് വിലയിരുത്തല്‍. മാസങ്ങള്‍ക്കു മുമ്പ് ഒരു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റ വീട് ആക്രമിച്ച സംഭവത്തില്‍ രതീഷിനും പങ്കുണ്ട് എന്നാരോപിച്ചായിരുന്നു മര്‍ദനം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
RECENT NEWS
Advertisment