തിരുവനന്തപുരം : മൂന്ന് എ ഡി ജി പിമാര്‍ ഡി ജി പിമാരാകും. ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് എ ഡി ജി പിമാര്‍ക്ക് ഡി ജി പി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.
കെ പത്മകുമാര്‍ , എസ് ആനന്ദ കൃഷ്ണന്‍ , നിധിന്‍ അഗര്‍വാള്‍ എന്നിവരുടെ സ്ഥാനക്കയറ്റ ശുപാര്‍ശയാണ് അംഗീകരിച്ചത്. ഡി ജി പി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ ഡി ജി പിമാരാകും. ഐ ജി. ബല്‍റാം കുമാര്‍ ഉപാധ്യായ എ ഡി ജി പിയാകും. ജനുവരി ഒന്നിന് ഉപാധ്യായക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഡി ഐ ജിമാരായ പി പ്രകാശ് , കെ സേതുരാമന്‍ , അനൂപ് ജോണ്‍ കുരുവിള എന്നിവര്‍ ജനുവരിയില്‍ ഐ ജിമാരാകും.