Saturday, April 26, 2025 8:36 am

കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു സർക്കാർ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു സർക്കാർ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് രണ്ടു കോടി രൂപയും പാടം ഗവ. എൽ പി സ്കൂളിനു ഒരു കോടി രൂപയുമാണ് കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചത്. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ പൂർത്തികരണത്തിനാണ് രണ്ടു കോടി രൂപ അനുവദിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കലഞ്ഞൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.

മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ വനത്തിനോട് അടുത്ത് സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാടം സർക്കാർ എൽ പി സ്കൂൾ. കൊല്ലം ജില്ലയിലെ വെള്ളംതെറ്റി പട്ടിക വർഗ കോളനിയിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിനു പുതിയ കെട്ടിടം വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അഡ്വ. കെ. യു.ജനീഷ് കുമാർ എം എൽ എ വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് സ്കൂളുകളുടെ വികസനത്തിനു തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത സ്വത്ത് സമ്പാദനം ; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ...

നിരോധിത പ്രദേശത്ത് കടന്നുകയറാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരി അറസ്റ്റിൽ

0
പോർട്ട്ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നിരോധിത പ്രദേശത്ത് കടന്നുകയറാൻ...

ജമ്മുകശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു

0
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം. പുൽവാമയിൽ രണ്ടു ഭീകരരുടെ...

ഇന്ത്യ വിടണമെന്ന നിർദേശം ; അട്ടാരി – വാഗാ അതിർത്തിയിൽ പാക് പൗരന്മാരുടെ തിരക്ക്

0
ശ്രീന​ഗർ : പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക്...