വയനാട് : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും ചേര്‍ന്ന് സ്വീകരിക്കും.
ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. ശേഷം മലപ്പുറത്തേക്ക് തിരിക്കും. ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.