കൊച്ചി : കൊച്ചി കടവന്ത്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Kasal India Private Limited – CIN U65191DL1995PTC073576) എന്ന NBFC ക്കെതിരെ പരാതിയുമായി നിക്ഷേപകര്‍. 320 തോളം നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 50 കോടിയോളം രൂപയുടെ തട്ടിപ്പാണെന്നാണ് പ്രാഥമിക നിഗമനം. ആര്‍ബിഐ ലൈസന്‍സ് കാണിച്ചായിരുന്നു കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. പലരുടെയും ആജീവനാന്ത സമ്പാദ്യവും പെന്‍ഷന്‍ ആനുകൂല്യങ്ങളുമാണ് കമ്പനിയുടെ തട്ടിപ്പിലൂടെ നഷ്ടമായിട്ടുള്ളത്. കമ്പനി ഡയറക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഫോണുകളില്‍ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ല. കമ്പനി സിഎംഡി, ഡയറക്ടര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, മാനേജര്‍ എന്നിവര്‍ക്കെതിരെ ആലുവ, കളമശ്ശേരി, തൃക്കാക്കര, കടവന്ത്ര, എറണാകുളം സെന്‍ട്രല്‍, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ അനന്തമായി നീണ്ടുപോകുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു.
രജിസ്റ്റേഡ് ഓഫീസ് ഡല്‍ഹിയും ഹെഡ് ഓഫീസ് എറണാകുളം കടവന്ത്രയിലുമായിരുന്നു. പത്തോളം ബ്രാഞ്ചുകള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. നിലവില്‍ ആലുവയിലുള്ള ഒരു ഓഫീസ് വല്ലപ്പോഴും മാത്രം തുറക്കുന്നു. മറ്റുള്ളവയെല്ലാം ഏറെനാള്‍ മുമ്പ് അടച്ചുപൂട്ടി. 2017 മുതലാണ് ഈ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയത്. Kasal India യുടെ പ്രധാന ഡയറക്ടറായ കെ. ബാലചന്ദ്രന്‍ നായര്‍ 3 കോടി രൂപ കമ്പനിയില്‍ നിന്നും സ്വകാര്യ ആവശ്യത്തിന് വകമാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നിക്ഷേപകര്‍ പറയുന്നു. 2018 ല്‍ കാലാവധി പൂര്‍ത്തിയായ NCD കളുടെ പണം തിരികെ നല്‍കുവാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. പല അവധികള്‍ പറഞ്ഞെങ്കിലും നിക്ഷേപകര്‍ക്ക് പണം ലഭിച്ചില്ല. തുടര്‍ന്ന് കോവിഡിന്റെ പേരില്‍ വീണ്ടും അവധി പറഞ്ഞു. വര്‍ഷം ആറു കഴിഞ്ഞിട്ടും നിക്ഷേപം മടക്കി നല്‍കാതെ ഉടമകള്‍ ഒളിച്ചുകളിക്കുകയാണ്.
ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായി (NBFC) 1995 നവംബര്‍ 2 നു ഡല്‍ഹി ROC യില്‍ രജിസ്റ്റര്‍ ചെയ്തതാണ് Kasal India Pvt. Ltd. 2007 ല്‍ ആലപ്പുഴ പുറക്കാട് താമത്ത് ഭവനില്‍ കെ. ബാലചന്ദ്രന്‍ നായര്‍ ഈ കമ്പനി സ്വന്തമാക്കി. ഇദ്ദേഹത്തിന്റെ സഹോദരന്‍ ടി.കെ ഹരികുമാര്‍ 2020 വരെ ഈ കമ്പിനിയുടെ ഡയറക്ടര്‍ ആയിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല. 2019 ഒക്ടോബര്‍ 31 മുതല്‍ കളമശ്ശേരി ആല്‍ഫിയ നഗറില്‍ ചുങ്കത്ത് പൌലോസ് അഗസ്റ്റിന്‍ എന്ന സി.പി അഗസ്റ്റിനും ഈ കമ്പിനിയുടെ ഡയറക്ടര്‍ ആയി. ഇദ്ദേഹം ഫെഡറല്‍ ബാങ്കിന്റെ ചീഫ് മാനേജരായി വിരമിച്ചതാണെന്ന് പറയുന്നു. ഇദ്ദേഹം ഇപ്പോഴും Kasal India യുടെ ഡയറക്ടര്‍ ആണ്. കമ്പനിയുടെ സ്റ്റാറ്റസ് ഇപ്പോഴും ആക്ടീവ് ആണെങ്കിലും 2022 മാര്‍ച്ചിനു ശേഷം ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് നടന്നതായോ കമ്പനിയുടെ റിട്ടേണ്‍ ROC യില്‍ ഫയല്‍ ചെയ്തതായോ കാണുന്നില്ല.
Kasal India Pvt. Ltd. ന്റെ പ്രധാന ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍ നായരുമായി പത്തനംതിട്ട മീഡിയ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഒന്നുമറിയില്ലെന്നും മറ്റൊരു ഡയറക്ടറായ സി.പി അഗസ്റ്റിന്‍ ആണ് എല്ലാം ചെയ്യുന്നതെന്നും താന്‍ ഇപ്പോള്‍ ഡയറക്ടര്‍ അല്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇത് തെറ്റായ വിവരം ആണെന്നും കെ. ബാലചന്ദ്രന്‍ നായര്‍ ഇപ്പോഴും Kasal India Pvt. Ltd. ന്റെ ഡയറക്ടര്‍ ആണെന്നും ഇത് കൂടാതെ വേറെ 14 ഓളം കമ്പനികളില്‍ ഇദ്ദേഹത്തിനുള്ള ബന്ധവും പറഞ്ഞപ്പോള്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് പല പ്രാവശ്യം വിളിച്ചിട്ടും ഇദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കെ. ബാലചന്ദ്രന്‍ നായര്‍ ഡയറക്ടര്‍/ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന / പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു. ഇതില്‍ ചില കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
UNIVERSAL EMPIRE INFRASTRUCTURES LIMITED
Director – 24 August 2005
—
OWN BAZAR ONLINE PRIVATE LIMITED
Director – 20 December 2013
—
UNIVERSAL EMPIRE ROAD TRANSPORT CORPORATION LIMITED
Managing Director – 18 June 2001
—
SURYA AIRLINES PRIVATE LIMITED
Director – 07 March 2006
—
UNIVERSAL EMPIRE AIRWAYS SERVICES PRIVATE LIMITED
Director – 20 April 2007
—
U E HOLIDAYS PRIVATE LIMITED
Director – 31 December 2013
—
UNIVERSAL EMPIRE AERO SERVICES PRIVATE LIMITED
Director – 10 May 2007
—
BETTER LIFE REALTORS PRIVATE LIMITED
Managing Director – 14 November 2012
—
UNIVERSAL INSTITUTE OF ADVANCED STUDIES AND RESEARCH PVT. LTD.
Managing Director – 21 April 1998
—
BEAN CONSULTING PRIVATE LIMITED
Director – 14 March 2009
—
U E LEGAL SERVICES INDIA PRIVATE LIMITED
Director – 04 February 2014
—
EC WIN ONLINE EDUCATION AND TRAINING SERVICES PVT. LTD.
Director – 07 February 2014
—
NON RESIDENT INDIANS HEALTH CARE FOUNDATION PVT. LTD.
Managing Director – 01 September 1998
—
SANGHAMITHRA FILMS LIMITED
Director – 19 April 2010
—
സാമ്പത്തിക തട്ടിപ്പുകളെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].