പാട്ന : അധികൃതരുടെ ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 തെരുവ് നായ്ക്കളെയാണ് പ്രത്യേക സംഘം വെടിവച്ച് കൊന്നത്. നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേർന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബച്ച്‌വാഡ, കദരാബാദ്, അർബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലാണ് നായ്ക്കളെ കൊന്നൊടുക്കിയത്.
തെരുവുനായ്ക്കളെ കണ്ടെത്തി കൊല്ലാൻ നാട്ടുകാരും വേട്ടക്കാരെ സഹായിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടി കഴിയുകയാണ് ജനങ്ങൾ. തെരുവുനായ്ക്കൾക്കൊപ്പം കാട്ടുനായ്ക്കളും ആക്രമിക്കാറുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞവർഷം നിരവധിപേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്ത്രീകളെയാണ് തെരുവുനായ്ക്കൾ കൂടുതലായി ആക്രമിക്കുന്നത്. പത്തിലധികം സ്ത്രീകൾ നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനൊപ്പം പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇതിനെത്തുടർന്നാണ് എങ്ങനെയും നായ്ക്കളുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യവുമായി കർഷകർ ഉൾപ്പടെയുള്ള ഗ്രാമവാസികൾ അധികൃതരെ സമീപിച്ചത്. അധികൃതർ രൂപീകരിച്ച പ്രത്യേക സംഘത്തിന് മാത്രമാണ് നായ്ക്കളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഉള്ളത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.