Wednesday, April 30, 2025 8:08 am

സർവ്വീസിൽ 30 വർഷം, ചീഫ്സെക്രട്ടറി ഗ്രേഡിലേക്കുള്ള സ്ഥാന കയറ്റത്തിന് അർഹതയുണ്ട്, രാജുനാരായണസ്വാമി കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാന കയറ്റം നൽകാത്തത് ചോദ്യം ചെയ്ത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കേരള കേഡറിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. രാജു നാരായണ സ്വാമി നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. 1991 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി നിലവിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥൻ ആണ്.

സർവ്വീസിൽ മുപ്പത് വർഷം പൂർത്തിയായതിനാൽ തനിക്ക് ചീഫ് സെക്രട്ടറി ഗ്രേഡിയിലേക്കുള്ള സ്ഥാന കയറ്റത്തിന് അർഹത ഉണ്ടെന്നാണ് രാജു നാരായണ സ്വാമിയുടെ വാദം. തനിക്ക് സ്ഥാനക്കയറ്റം നൽകാതെ അതെ ബാച്ചിൽ ഉള്ള ജൂനിയർ ആയവർക്കാണ് സ്ഥാനക്കയറ്റം നൽകിയത് എന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മൂന്നാർ ദൌത്യത്തിന് ശേഷമാണ് ഇത്തരം വേട്ടയാടൽ എന്നും ഹർജിയിൽ പറയുന്നു. രാജു നാരായണസ്വാമിക്കായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷക ബീനാ മാധവൻ എന്നിവർ ഹാജരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

0
കണ്ണൂര്‍ : കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭിണിക്ക് ഡോക്ടർമാർ ചികിത്സ നൽകിയില്ലെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ ഗർഭിണിക്ക് ഡോക്ടർമാർ ചികിത്സ നിഷേധിചതായി...

യുദ്ധാനന്തര ഗാസ്സയുടെ ഭരണസംവിധാനത്തെ കുറിച്ച്​ ചർച്ച ആരംഭിച്ചതായി അമേരിക്ക

0
ഗാസ്സ സിറ്റി: യുദ്ധാനന്തര ഗാസ്സയുടെ ഭരണസംവിധാനത്തെ കുറിച്ച്​ ഇസ്രായേലും അറബ്​ രാജ്യങ്ങളുമായി...

കുവൈത്തിൽ വീട്ടുതടങ്കലിലാക്കിയ മലയാളി യുവതിയെ രക്ഷപെടുത്തി

0
പട്ടാമ്പി : കുവൈത്തിൽ വീട്ടുതടങ്കലിലാക്കിയ മലയാളി യുവതിയെ രക്ഷപെടുത്തിയതായി ബന്ധുക്കൾക്ക് വിവരം...